2014, മാർച്ച് 16, ഞായറാഴ്‌ച

നിത്യഹരിത കേരളം........


ചിറയിന്‍കീഴ്‌ അബ്ദുള്‍ഖാദര്‍ എന്ന മനുഷ്യ സ്നേഹിയെ ഓര്‍ത്തു പോയി.

62 വര്ഷം മാത്രം നീണ്ടു നിന്ന ജീവിതയാത്രയില്‍ ഒരുപാടു നേടിയ മനുഷ്യസ്നേഹി  “ പ്രേംനസീര്‍    “.

612 ചിത്രങ്ങളില്‍ നായകന്‍.

82 നായികമാരോടൊപ്പം അഭിനയം .

107 ചിത്രത്തില്‍ ഒരൊറ്റ നായിക ഷീല .

33  ചിത്രങ്ങളില്‍ ഡബിള്‍ റോള്‍ .

39 ചിത്രങ്ങള്‍ ഒരൊറ്റ വര്‍ഷം റിലീസ് ചെയ്ത നായകന്‍ .

രാജ്യം  പത്മശ്രീയും ,  പത്മഭൂഷണും , നല്‍കി ആദരിച്ച വ്യക്തി 
.
മലയാളികളുടെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ .



 “ നിത്യഹരിതനായകന്‍ “ എന്ന പേരില്‍ ഇന്നും  നാം സ്മരിക്കുന്ന പ്രേംനസീര്‍ .
അദ്ദേഹം തുടങ്ങിവെച്ച സി .ബി .ഐ . ചിത്രങ്ങള്‍  സേതുരാമയ്യരായും , ദാസനും വിജയനുമായും, സി. ഐ. ഡി. ഉണ്ണികൃഷ്ണനായും, മൂസയായും ദാശാബ്ധങ്ങള്‍ക്കപ്പുറവും യാത്ര തുടരുന്നു..

നസീര്‍ സാറിനെ  ഓര്‍ക്കാന്‍ കാരണം മറ്റൊന്നുമല്ല

അദ്ദേഹത്തിന്‍റെ സാമൂഹ്യബോധവും , മനുഷ്യത്വവും , ഇന്നത്തെ സിനിമാലോകത്തിനു ഒരപവാദമാകാം.

പപ്പ പറഞ്ഞുകേട്ട ഒരു കഥയുണ്ട് .

പ്രേംനസീറും അദ്ദേഹത്തിന്‍റെ സന്തതസഹചാരിയായ ചിറയിന്‍കീഴ്‌ രാമകൃഷ്ണനും പപ്പയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു .

ഷൂട്ടിംഗ് സംബന്ധമായി കൊച്ചിയിലെ ഒരു ചെമ്മീന്‍ മുതലാളിയുടെ വീട്ടിലായിരുന്നു നസീറിന്‍റെ താമസം.

എസ്‌.റ്റി . ഡി .യും മൊബൈലും ഒന്നുമില്ലാത്ത കാലം .

മൂന്നു ദിവസത്തെ താമസത്തിന് ശേഷം മടങ്ങുമ്പോള്‍ മുതലാളിയോട് നസീര്‍ പറയുന്നു

“അസ്സെ “ ( അദ്ദേഹം സുഹൃത്തുക്കളെ “ അസ്സെ  “ എന്നാണ് വിളിക്കുന്നത്‌  ) “ഞാന്‍ ഒരു 4 ട്രങ്ക് കാള്‍ താങ്കളുടെ നമ്പറില്‍ നിന്ന് വിളിച്ചിട്ടുണ്ട് മൊത്തം 250 രൂപ  ഇതാ വച്ചോളു “.

ഇന്നത്തെ സിനിമാ ലോകം ഇത് കേട്ട് ചിരിച്ചേക്കാം
പക്ഷെ അതാണ്‌ സത്യം .

അവസാന സമയത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം അധികാരത്തിന്‍റെ പിന്നാലെ ഓടിയില്ല.

തന്‍റെ ഗ്രാമത്തിലെ കുന്തല്ലൂര്‍ സ്കൂള്‍ , ചിറയിന്‍കീഴ്‌ ഹോസ്പിറ്റല്‍, പാലക്കുന്ന് ലൈബ്രറി  , എന്നിവയ്ക്ക് പണം നല്‍കി  സമൂഹ്യബോധത്തിനു മറ്റൊരര്‍ഥം  നല്‍കി  പ്രേംനസീര്‍.

15 ദിവസം അവധിയെടുത്ത് ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കുമെന്ന് പറഞ്ഞു കളിക്കളത്തിലിറങ്ങുന്ന ഇന്നസെന്‍റ് നു ഒരു പാഠമാകട്ടെ പ്രേംനസീര്‍.

അദ്ദേഹം ആദ്യമായി നിര്‍മിച്ച  ‘ വിടപറയും മുന്‍പേ ‘ യിലെ നായകന്‍ കൂടിയായിരുന്നു പ്രേംനസീര്‍.

നാമെന്നും ആദരിക്കുന്ന , ആരാധിക്കുന്ന വ്യക്തിത്വമാണ് ശ്രീ . ഇന്നസെന്‍റ്.
സിനിമയില്‍ മാത്രം !

നാമെന്നും ആരാധിക്കുന്ന ഒ. എന്‍ .വി. സാറിനെ 1988ല്‍ ജനം രാഷ്ട്രീയത്തില്‍ സ്വീകരിച്ചില്ല.

നാമെന്നും മനസ്സില്‍ കുടിയിരുത്തിയ മുരളിയെ 1999ല്‍ രാഷ്ട്രീയത്തില്‍  നാം കൈവെടിഞ്ഞു.

ദേവന്‍റെ “പീപ്പ്ള്‍സ് പാര്‍ട്ടി “ എവിടെയെന്നുപോലും അറിയില്ല.

ചിരഞ്ജീവി യേയും , എം. ജി . രാമചന്ദ്രനെയും , രാമറാവു വിനെയും  തോളിലേറ്റിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് തെറ്റുപറ്റുന്നത് .

ബാലകൃഷ്ണ പിള്ള സാര്‍ തമാശയായി ഇന്നലെ പറഞ്ഞു:

“ മുണ്ടുരിഞ്ഞുപോയാല്‍ ഉടുക്കാനറിയാത്ത ഇന്നസെന്‍റ് പാര്‍ലിമെന്റ്റില്‍ പോയിട്ട് എന്ത് ചെയ്യാന്‍ ? “

മാന്നാര്‍ മത്തായിയെ ആണു ഞങ്ങള്‍ക്കാവശ്യം.

ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍.

കെ . മുരളീധരന്‍  ഇന്ന്  പറഞ്ഞു “ കിലുക്കത്തിലെ കഥാപാത്രത്തിന്‍റെ ഗതി വരും ഇന്നസെന്‍റ് ന് “

ലോട്ടറി അടിച്ചെന്നു കരുതിയ പാര്‍ലിമെന്റ് സീറ്റ്‌ നഷ്ട്ടപ്പെടുമ്പോള്‍ .

എന്നും നമ്മെ  ചിരിപ്പിക്കുന്ന , ചില ചിത്രങ്ങളില്‍ നമ്മെ പൊട്ടിക്കരയിക്കുന്ന ഇന്നസെന്‍റ് നെ  നമുക്ക്  തിരിച്ചു  കിട്ടാന്‍ പ്രാര്‍ഥിക്കാം.


രാഷ്ട്രീയക്കറ പുരളാതെ .......................

17 അഭിപ്രായങ്ങൾ:

JM പറഞ്ഞു...

Adipoli
I remember you narrating Pappas story of Prem Nazeer. Loved the way you intertwined and brought in relevant realities.

അജ്ഞാതന്‍ പറഞ്ഞു...

Nicely written.
Preeti Shah

അജ്ഞാതന്‍ പറഞ്ഞു...

You are truly an inspiring encyclopedia of knowledge ...........So many facts even about Prem Nazeer. Well written.
Nisha Marar

അജ്ഞാതന്‍ പറഞ്ഞു...

Nice article Sanu, Keep writing.
Jayarajan

അജ്ഞാതന്‍ പറഞ്ഞു...

Inspiring!
Manjusha

അജ്ഞാതന്‍ പറഞ്ഞു...

well written article that blends prem nazir as well as the current politics of kerala . great writing
sindu, murali

Muraleedharan and Sindu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

so well written Sanu sir !
k.p. sreekarthik

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്.
നല്ല ശൈലി
അഭിനന്ദനങ്ങള്‍
ദേവയാനി ടീച്ചര്‍
ചമ്രവട്ടം

അജ്ഞാതന്‍ പറഞ്ഞു...

super article Sanu sir !
Amritha Sreejith

അജ്ഞാതന്‍ പറഞ്ഞു...

super article Sanu sir !
Amritha Sreejith

അജ്ഞാതന്‍ പറഞ്ഞു...

Enjoyed reading the article. Such exclusive and little less known facts about Prem Nazeer.
Neena Manoj N V

അജ്ഞാതന്‍ പറഞ്ഞു...

Superb! Loved reading this one.
Deepu

അജ്ഞാതന്‍ പറഞ്ഞു...

Prem Nazeer was an enigma of yesteryear's. But all these little known amazing facts.... thanks for bringing them out! Nice write up.
Rajni Karat

അജ്ഞാതന്‍ പറഞ്ഞു...

Enjoyed reading your blog - such facts about Prem Nazeer that not many Malayalees know about! Looking forward to many more interesting insights from you.
Smitha Rajeev Kalambath

VS പറഞ്ഞു...

Really good article. Like the way you connected the integrity of yesteryears and the tricks of present days. Thanks for bringing out the little known facts about the well known people. Keep on going...

Unknown പറഞ്ഞു...

malayalikal ennum rashtriya bhodam ullavar...cinema yod vaikarika maya sameepanam ..mathavum rashtryavum koodicheraruthe enna pole cinema yum rashtriyavum