2014, മാർച്ച് 9, ഞായറാഴ്‌ച

ഇതു ധന്യമാമോരു ഉപാസന


      ഈ കുറിപ്പെഴുതാന്‍ കാരണം , പ്രായത്തിനും  കാലത്തിനും  കീഴടക്കാനോ  തോല്‍പ്പിക്കാനോ കഴിയാത്ത ശബ്ദങ്ങളുടെ  ഓര്‍മപ്പെടുത്താലാണ് .ഈ പാട്ടൊന്നു കേട്ട് നോക്കു .


ഓലഞ്ഞാലി  കുരുവി എന്ന പുതിയ ഗാനം.

1983 എന്ന മലയാള ചിത്രത്തിലെ ഗാനം.

നാളെ , കുംഭ മാസത്തിലെ തിരുവാതിര നക്ഷത്രത്തില്‍ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന പി . ജയചന്ദ്രനും 68 ല്‍ എത്തി നില്‍ക്കുന്ന വാണി ജയറാമും പാടി അനശ്വരമാക്കിയ കവിത.

ഗോപിസുന്ദറിന്‍റെ മനോഹരമായ ഈണത്തില്‍.



മുപ്പതുകളില്‍ പോലുമെത്താത്ത നിവിന്‍ പോളിക്കു  വേണ്ടിയും,  ഇരുപതു കാരി നിക്കി ഗലരാനി ക്കുവേണ്ടിയും ഇവര്‍ പാടി തെളിയുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാം.

ലോകത്തൊരു ഭാഷക്കും വന്നു ഭവിക്കാത്ത സൗഭാഗ്യം.

എഴുപതുകളില്‍ പുറത്തിറങ്ങിയ തോട്ടാവാടിയിലെ ”ഉപാസന” “ഉപാസനാ...” എന്ന ഗാനത്തേക്കാളും ചെറുപ്പമായിരിക്കുന്നു ജയേട്ടന്‍റെ ശബ്ദം.

എഴുപതുകളില്‍ പുറത്തിറങ്ങിയ സ്വപ്നം എന്ന  ചിത്രത്തിലെ “സൗരയൂഥത്തില്‍ വിടര്‍ന്നൊരു” എന്ന ഗാനത്തെക്കാളും ചെറുപ്പമായിരിക്കുകയാണ് വാണിയമ്മയുടെ ശബ്ദം.

ദാസേട്ടനും, ജയെട്ടനും ഒക്കെ ജീവിച്ച തലമുറയില്‍ ജീവിക്കാന്‍ കഴിഞ്ഞതാവാം നമ്മുടെ സുകൃതം.

ഈ അവസരത്തില്‍ രണ്ടുപേരുടെ പ്രസ്താവനകള്‍ ഓര്‍ക്കുന്നു.

ദാസേട്ടന്‍ പാട്ട് നിര്‍ത്തിയാല്‍ ഞാന്‍ ആക്രി കച്ചവടത്തിന് പോകുമെന്ന രവീന്ദ്രന്‍ മാസ്റ്ററുടെ പ്രസ്താവന എത്ര സത്യമാണ്.

തൃശൂര്‍ നഗരത്തില്‍ തെണ്ടി നടക്കുന്ന ഭിക്ഷാടകന്‍  തിണ്ടിലം വേലായുധന്‍ , ജയേട്ടന്‍റെ പാട്ടുകള്‍ മാത്രമേ പാടൂ.

അത്രയ്ക്ക് കടുത്ത ആരാധകന്‍

ബിരിയാണി വാങ്ങിത്തരാം മറ്റൊരാളുടെ പാട്ട് പാടാമോ എന്ന് ചോദിക്കുന്ന തൃശൂര്‍ നിവാസികളോട് തിണ്ടിലം വേലായുധന്‍ പറയും “ബിരിയാണി വേണ്ട “

പിന്നെ, തൃശൂരിന്‍റെ  സാംസ്കാരിക വീഥിയിലൂടെ ഭിക്ഷ യാചിച്ചു നടന്നു നീങ്ങുന്ന വേലായുധന്‍ പാടും....”അനുരാഗ ഗാനം പോലേ ......”

അടുത്ത തലമുറയ്ക്ക് കൂടി കേള്‍ക്കാനുള്ള ഭാഗ്യവും , ആയുസ്സും, ശബ്ദ മാധുരിയുമൊക്കെ ഇവര്‍ക്ക് ഈശ്വരന്‍ നല്‍കട്ടെ ..

ജയേട്ടന് സപ്തദി നേരാം  !!!!


15 അഭിപ്രായങ്ങൾ:

JM പറഞ്ഞു...

Beautiful! Thanks for sharing this lovely song.
JM

അജ്ഞാതന്‍ പറഞ്ഞു...

Even after so many years the divinity in Jeyachandran Sir's and Vani Amma's voice is amazing............A well written blog and thank you for bringing this song to our notice.
Usha Suresh Balajee

അജ്ഞാതന്‍ പറഞ്ഞു...

Truly inspiring Sanu. What a song!
Nisha Marar

അജ്ഞാതന്‍ പറഞ്ഞു...

Melodious reflections!
Jayarajan

അജ്ഞാതന്‍ പറഞ്ഞു...

May these talented people stay blessed! May we get to hear many more such beautiful songs. Well written Sanu!
Manjusha V

അജ്ഞാതന്‍ പറഞ്ഞു...

Nalla ezhuhu. E blogiloode iniyum nalla cinemakale kurichum, pusthakangale kurichum , paattukale kurichum ezhuthuka.
Basheer

അജ്ഞാതന്‍ പറഞ്ഞു...

Very nice blog, looking forward to reading much more from you.
Rajni Karat

അജ്ഞാതന്‍ പറഞ്ഞു...

Melodious song. Thanks for sharing the you tube link, loved listening to both Jeyachandran Sir and Vani Madam.
Preethi S

അജ്ഞാതന്‍ പറഞ്ഞു...

Melodious song. Thanks for sharing the you tube link, loved listening to both Jeyachandran Sir and Vani Madam.
Preethi S

അജ്ഞാതന്‍ പറഞ്ഞു...

Lovely song. You are a talented blogger! Keep writing.
Sangeetha Sudesh Kumar

അജ്ഞാതന്‍ പറഞ്ഞു...

Wow! Awesome song.
Nicely written.
Prathyusha Marar

അജ്ഞാതന്‍ പറഞ്ഞു...

Nice
Written on Jayachandran 70th birthday today!
Ram V

അജ്ഞാതന്‍ പറഞ്ഞു...

Excellent blog. Your writing skills are amazing. A nice tribute to Jayachandran Sir.
Smitha Rajeev Kalambath

അജ്ഞാതന്‍ പറഞ്ഞു...

Well written Sanu. Loved reading the blog and also listening to the song.
Keep writing!
Daya Arora

Unknown പറഞ്ഞു...

From " Manjilayil" to current hits Jayachandran has defied age.
Sanu- very well written blog. Expecting more !!!!

Kolady