2013, ഡിസംബർ 8, ഞായറാഴ്‌ച

ചര്‍മം കണ്ടാല്‍ പ്രായം തോനതേ ഇല്ലാ......!!      സിനിമാനടികള്‍ പ്രായം കുറച്ചു പറയുന്ന പ്രതിഭാസത്തിനു സിനിമയുടെ പ്രായം ഉണ്ട്. ഏതു നടിയോടും ഏതു വര്ഷം പ്രായം ചോദിച്ചാലും പറയും പതിനെട്ടു. ഇന്നും നമുക്ക് മനസ്സിലാകാത്ത ഒരു ദുരൂഹതയായി ഈ പ്രായം കുറക്കല്‍ പ്രക്രിയ തുടരുകയാണ്. പക്ഷെ , ഇതാദ്യമായാണ് സിനിമയുടെ ചരിത്രത്തിനു പ്രായം കുറയുന്നത്. അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടനത്തിലാണ് സാംസ്കാരിക മന്ത്രി സിനിമയ്ക്കു 75 വയസ്സേ ആയുള്ളൂ എന്ന് വീണ്ടും വീണ്ടും പറഞ്ഞത്. തന്റെ പ്രസ്താവനക്ക് തണലായി ലഘുലേഘയിലും 75 വയസ്സെന്നു അച്ചടിച്ചു. മലയാള സിനിമ വിസ്മരിച്ച മഹാനായ j c ഡാനിഎല്‍ ന്റെ  ചരിത്രവും വിഗതകുമാരന്‍ന്റെ കഥയും പ്രേക്ഷകരെ തുറന്നു കാണിച്ച കമലിനെങ്ങനെ രക്തം തിളക്കാതിരിക്കും ? സെല്ലുലോഈദ് എന്നാ സിനിമ കണ്ടപ്പോഴാണ് ഭൂരിഭാഗം സിനിമാക്കാരും  j c ഡാനിഎല്‍ എന്ന പേര് പോലും കേള്‍ക്കുന്നത്. ആദ്യത്തെ ചലച്ചിത്രം മലയാളിക്ക് സമ്മാനിച്ചതിലൂടെ സ്വന്തം സ്വൈര്യ ജീവിതവും കുടുംബവും സമ്പാദ്യവും എല്ലാം നഷ്ട്ടപ്പെട്ടു ഏകാകിയായി കഴിഞ്ഞു ആരാലും ശ്രദ്ധിക്കാ പ്പെടാതെ കാലയവനികക്കുള്ളില്‍ മറഞ്ഞ j c ദാനിഎല്‍ നെ  ഓര്‍ത്തിട്ട്  എന്ത് പ്രയോജനം ? ലോഹിതദാസ് തന്റെ ആത്മകഥയില്‍ പലപ്പോഴും പറയാറുണ്ട്‌ ജീവിച്ചിരിക്കുമ്പോള്‍ ആദരവിന്റെ ഒരു റോസാപ്പൂ പോലും ലഭിക്ക്കാതവര്‍ക്ക് മരണശേഷം ആദര്ക്കാന്‍ ഒരു പൂങ്കാവനം തന്നെ വരുമെന്ന് . ........എത്ര സത്യം !

j c ദാനിഎല്‍ ആരെന്നു സെല്ലുലോഈദ് കണ്ടപ്പോള്‍ മനസ്സിലായവര്‍ ഇന്ന് വിഗതകുമാരനെ പറ്റി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. പദ്മരജനും ഭരതനും സൃഷ്ട്ടിച്ച മഹാകാവ്യങ്ങള്‍ ആയ ചിത്രങ്ങള്‍ അന്ന് പരാജയപ്പെട്ടെങ്കിലും ഇന്ന് നാം t v ചാനലുകളിലും ചലച്ചിത്ര നിശകളിലും പ്രദര്‍ശിപ്പിച്ചു ആഘോഷിക്കുകയാണ്. ലോഹിതദാസ്‌ ന്‍റെയും മുരളിയുടെയും ഒക്കെ സ്ഥിതി ഇതാണ് . ജോണ്‍സന്‍ മാസ്റ്റര്‍ ദശാബ്ദങ്ങള്‍ ക്ക് മുന്‍പ് സൃഷ്ട്ടിച്ച മഹത്തരമായ ഈണങ്ങള്‍ ഇന്ന് ഗാനമേളകളിലും , റോക്ക് ബാന്‍ഡ്കളിലും പുതിയ പരിവേഷത്തില്‍ അരങ്ങു തകര്‍ക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ കിട്ടാത്ത ആദരവ് മരിച്ചു കഴിഞ്ഞിട്ട് കിട്ടിയിട് എന്ത് കാര്യം? j c ദാനിഎല്‍ നെ മരണാനന്തരം പുകഴ്ത്തിയില്ലെങ്ങിലുംസെല്ലുലോഈദ്  എന്നാ ചിത്രത്തിന് ഓസ്കാര്‍ കൊടുതില്ലെങ്ങിലും സത്യത്തെ അന്ഗീഗരിക്കാതിരിക്കരുത്.പ്രിയദര്‍ശന്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ പ്രശ്നത്തിന് സമാപ്തി ആയി. സാംസ്കാരിക വകുപ്പിനോട്  j c ദാനിഎല്‍ ഉം കമലും പൊറുക്കട്ടെ .മലയാള സിനിമയുടെ പ്രായം ഇനിയും തിരുത്താതിരിക്കട്ടെ..........

Sanu Y Das

അഭിപ്രായങ്ങളൊന്നുമില്ല: