2013, ഡിസംബർ 1, ഞായറാഴ്‌ച

തേജോവധവും തേജ്പാലും ........................!!
                മറ്റുള്ളവന്‍റെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നമുക്ക് നേരെ ഒരു വിരല്‍ ചൂണ്ടുന്നുണ്ടെന്ന സത്യം നാം എപ്പോഴും മനഃപ്പൂര്‍വം മറക്കുന്നു....................

പൊതുജീവിതത്തിലും ഇത് തന്നെ അല്ലെ സംഭവിക്കുന്നത്‌ ?

ഒളിക്യാമറ എന്നാ സങ്കല്‍‌പ്പത്തിന്റെ ഉപജ്ഞാതാവായ തേജ്പാല്‍ ഇപ്പോള്‍ ഇരുമ്പഴിക്കുള്ളില്‍.....

മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ നം എന്നും നമ്മുടെ മുഖമൊന്നു കണ്ണാടിയില്‍ നോക്കണം.നമ്മുടെ സമൂഹമിന്ന് തേജ്പാല്‍ മാരെ കൊണ്ട് നിറയുകയാണ്.ആത്മീയ സൂക്തങ്ങള്‍ കൊണ്ട് ഭക്തജനങ്ങളെ മായാലോകത്ത് എത്തിക്കുന്ന നിത്യാനന്ദയും, ആശാരാം ബാപ്പുവുമൊക്കെ ഇന്ന് നാണക്കേടിന്‍റെ ഭാണ്ഡം ചുമക്കുകയാണ്.

“നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ “ എന്ന യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ ഇന്നും പ്രസക്തമായി നില്‍ക്കുന്നു.
എസ്‌ . എന്‍.സി .ലാവലിന്‍റെ ദുര്‍ഗന്ധം വമിക്കുന്ന കൂനയില്‍ നിന്ന് സോളാര്‍ കേസിനെതിരെ മുഷ്ട്ടി ചുരുട്ടുന്ന ഇടതു കക്ഷികളെ കാണുമ്പോള്‍ നമുക്ക് ചിരി വരും.

മുഖ്യമന്ത്രിക്കെതിരെ ഏതു ആയുധവും എടുത്തു ഉപയോഗിക്കാന്‍ മടിക്കാത്ത പ്രതിപക്ഷം ചക്കിട്ടപാറ ഖനന കുംഭകോണത്തില്‍ കിടന്നു വെള്ളം കുടിക്കുമ്പോള്‍ ഉടുതുണിയില്ലാത്തവന്‍ കൌപീനം മാത്ര്മുള്ളവനെ കളിയാക്കുന്ന സ്ഥിതി മാറിയേപറ്റൂ എന്ന സത്യം നാമോര്‍ക്കുന്നു.
കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന്   നായനാര്‍ ഭരണകാലത്ത് പ്രതിപക്ഷം ആരോപിച്ചപ്പോള്‍  സഖാവിന്‍റെ മറുപടി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

സോണിയഗാന്ധി പോലും രാജീവ്ഗാന്ധിയുടെ നെഞ്ച് ബുള്ളെറ്റ്പ്രൂഫില്ലാതെ കാണുന്നത് ഗുരുവയുരമ്പലതില്‍ വരുമ്പോഴാണ്.

സത്യം അറിഞ്ഞിട്ടേ മറ്റുള്ളവരെ വിമര്‍ശിക്കാവൂ. തെളിവുകളുടെ വിലകുറഞ്ഞ ആയുധങ്ങളുമായി മറ്റുള്ളവരെ തേജോവധം ചെയ്യുമ്പോള്‍ ഈ ആയുധങ്ങള്‍ നമുക്കെതിരെയും ഒരിക്കല്‍ വരുമെന്ന സത്യം നാം മറക്കരുത്.
പേനയെടുത്ത് മറ്റുള്ളവന്റെ കുളം മുടിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ , ഒളിക്യാമറയുമായി അയല്‍ക്കാരന്‍റെ കുളിമുറിമുതല്‍ മന്ത്രിമാരുടെ കിടപ്പറ വരെ രാപ്പകല്‍ ഓടുമ്പോള്‍ സ്വന്തം ശരീരത്തിലെവിടെയെങ്കിലും ഒരു ഒളിക്യാമറയുണ്ടോ എന്ന് നോക്കാന്‍ പത്രക്കാര്‍ മറക്കരുത്.

തെജോവധമാകാം , അതില്‍ സത്യമുണ്ടെങ്കില്‍  , തേജോവധം ചെയ്യുന്നവന്‍ ഇവക്കെല്ലാം അതീതനണെങ്കില്‍.ഇല്ലെങ്ങില്‍ തേജോവധം ചെയ്യുന്നവന് തേജ്പാലിന്‍റെ ഗതി വരും..........................

Sanu Y Das

അഭിപ്രായങ്ങളൊന്നുമില്ല: