2014, ജൂൺ 27, വെള്ളിയാഴ്‌ച

യഥാര്‍ത്ഥ ഇടയന്‍

JORGE MARIO BERGOGLIO
പേര് കേട്ട് ചിന്തിക്കേണ്ട ഇതാരെന്ന്
ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലങ്ങള്‍ക്കുശേഷം ഒരിടയശ്രേഷ്ഠന്‍ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി വരുന്നു.

ബുദ്ധിമാന്ദ്യമുള്ള കുട്ടിയോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ചും , വൈരൂപ്യമുള്ളവനെ ആലിംഗനം ചെയ്തും ലോക ശ്രദ്ധ പിടിച്ച് പറ്റുകയാണ് ഈ പരമോന്നതനായ പിതാവ്. കെമിക്കല്‍ ടെക്നീഷ്യനായും, നൈറ്റ്‌ ക്ലബ്‌ ബൌണ്‍സറായും ജോലി ചെയ്ത ഒരു സാധാരണക്കാരന്‍ പരമോന്നത ഹുമതിയിലെക്കുയര്ന്നതില്‍ ഒരു അത്ഭുതവുമില്ല . ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് അദ്ദേഹം വീണ്ടും  ലോകശ്രദ്ധ പിടിച്ചുപറ്റി.

ഇറ്റലിയിലെ കലാബ്രിയ എന്ന സ്ഥലത്ത് നിന്ന്  വിശുദ്ധ ബലിയര്‍പ്പിച്ചു മടങ്ങുന്ന വഴി. ശയ്യാവലംബിയായി വഴിയില്‍ കിടന്നിരുന്ന റൊബര്‍ട്ട എന്ന കുട്ടിയെ സന്ദര്‍ശിക്കാന്‍.തന്‍റെ വാഹന വ്യൂഹങ്ങള്‍ നിര്‍ത്തി ഇറങ്ങി പ്രാര്‍ഥിച്ചു, അനുഗ്രഹിച്ചു മടങ്ങുകയായിരുന്നു മാര്‍പ്പാപ്പ. കലാബ്രിയ എന്ന സ്ഥലത്തെ മാഫിയ മത മേധാവികള്‍ക്കെതിരെ ശക്തമായി പ്രസന്ഗിച്ച ശേഷം മടങ്ങുന്ന വഴി. ബുള്ളറ്റ് പ്രൂഫ്‌ വേണ്ടെന്നു വച്ച ജനങ്ങളുടെ മാര്‍പ്പാപ്പ. ഈ പ്രായത്തില്‍ തനിക്കെന്തു സംഭവിച്ചാലും സാരമില്ലെന്നു വിളിച്ചു പറഞ്ഞു. യാത്രാമധ്യേ ഒരു പോസ്റ്റര്‍ ശ്രദ്ധിച്ചു. അങ്ങേയ്ക്കുവേണ്ടി ഒരു മാലാഖ കാത്തു നില്‍ക്കുന്നു. ഒന്ന് കണ്ടു മടങ്ങുക


http://www.nbcnews.com/nightly-news/pope-francis-stops-motorcade-kiss-disabled-woman-n141036

ദാരിദ്ര്യത്തിനും കണ്ണീരിനും മുന്നില്‍ അന്ധത അഭിനയിക്കുന്ന ഇന്നത്തെ മത നേതാക്കള്‍ക്ക് ഒരു അപവാദമാണ് ഈ മഹാപുരോഹിതന്‍, തന്‍റെ വാഹനവ്യൂഹങ്ങള്‍ നിര്‍ത്തി ഇറങ്ങി റൊബര്‍ട്ട എന്ന  ശയ്യാവലംബിയെ അനുഗ്രഹിച്ച് മടങ്ങുക വഴി.
മാര്‍പ്പാപ്പ ഒരു പാഠപുസ്തകമാവുകയാണ്.

ശമ്പള സര്‍ട്ടിഫിക്കറ്റിന്‍റെ തൂക്കം നോക്കി ഭവന സന്ദര്‍ശനം നടത്തുന്ന മത മേലധികാരികള്‍ക്കും  രാഷ്ട്രീയപ്പാര്‍ട്ടികളുടെ മാനിഫെസ്റ്റോയും . ഇടയലേഖനവും കൂട്ടിക്കുഴച്ച് ആടുകള്‍ക്ക് വിളമ്പുന്ന പുരോഹിതര്‍ക്കും ,ആത്മാവില്‍,ധനികരായവര്‍ക്ക് സ്വര്‍ഗരാജ്യമെന്നു തിരുത്തിവായിക്കുന്ന ഇടയ ശ്രേഷ്ഠര്‍ക്കും ,സ്വര്‍ണക്കുരിശ് തൊട്ടികളും ,പഞ്ചനക്ഷത്ര ദേവാലയങ്ങളും ,നിര്‍മിക്കാന്‍ മത്സരിക്കുന്ന അല്മയര്‍ക്കും ,  വളരും തോറും പിളരുകയും , പിളരും തോറും വളരുകയും ചെയ്യുന്ന സഭകളും,നമ്മുടെ ചുറ്റും നിറയുന്ന റൊബര്‍ട്ടയെപോലുള്ള മാലാഖമാരെ കാണാനും തൊടാനും പ്രാര്‍ഥിക്കാനും മടിക്കുന്ന അറയ്ക്കുന്ന സമൂഹത്തിനും ,  രഞ്ജി പണിക്കരുടെ ഭാഷയില്‍ അന്യന്‍ വിയര്‍ക്കുന്ന അപ്പം   തിന്നുന്നവര്‍ക്കും ,JORGE MARIO BERGOGLIO  ഒരു തിരുത്തല്‍ ശക്തിയാകട്ടെ .

ഈശ്വരന്‍ ഇരിക്കുന്നത് കടലില്‍ അല്ല ....!! എങ്കില്‍ മത്സ്യങ്ങള്‍ അവനെ ആദ്യം കണ്ടേനെ.!

ഈശ്വരന്‍ ഇരിക്കുന്നത് ആകാശത്തും അല്ല...!! എങ്കില്‍ പക്ഷികള്‍ അവനെ ആദ്യം കണ്ടേനെ !

തെരുവില്‍ പോയി മുഷ്ട്ടി ചുരുട്ടുന്ന , വഴിമുടക്കുന്ന, ഹര്‍ത്താല്‍ ആചരിക്കുന്ന മതം മതമല്ല.

ഹൃദയത്തിലിരിക്കുന്നതാണ് യാഥാര്‍ത്ഥ മതം. ഈശ്വരന്‍ ഇരിക്കുന്നതും നമ്മുടെ ഹൃദയത്തിലാണ് എന്ന സന്ദേശം ലോകം മുഴുവന്‍ തന്‍റെ പ്രവര്‍ത്തികളിലൂടെ പ്രചരിപ്പിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പ്പപ്പയെന്ന യാഥാര്‍ത്ഥ ഇടയന്‍ !



9 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Beautifully rendered!
Nisha Marar

അജ്ഞാതന്‍ പറഞ്ഞു...

Very nice! Thoroughly enjoyed reading.
Smitha and Rajeev Kalambath

അജ്ഞാതന്‍ പറഞ്ഞു...

Thanks for sharing...please keep writing.
Daya

അജ്ഞാതന്‍ പറഞ്ഞു...

Very nicely written.
Suja

അജ്ഞാതന്‍ പറഞ്ഞു...

Its so nice to see that there is still "goodness" left in this big bad world!
Preethi

അജ്ഞാതന്‍ പറഞ്ഞു...

Nicely written, enjoyed reading. Keep writing.
Jayarajan

അജ്ഞാതന്‍ പറഞ്ഞു...

Nannayittundu Sir!
Ee logathil nanma niranja devadoodar ippozhumundallo.
Jaleel

അജ്ഞാതന്‍ പറഞ്ഞു...

Chiriykkaanum chinthiykkaanum vaka nalkunna lekhanangal....
Very interesting style of writing!
Great going Sanu Sir. Eagerly waiting for the next ones.
Thank you
Usha Suresh Balaje

അജ്ഞാതന്‍ പറഞ്ഞു...

Well written, loved reading.
Sangeetha and Sudesh