2014, ഏപ്രിൽ 2, ബുധനാഴ്‌ച

മഴ നനഞ്ഞ് നനഞ്ഞ് !


പ്രോഫസ്സര്‍ ടി. വി. ഈച്ചരവാര്യര്‌ എന്ന ഹതഭാഗ്യവാനായ അച്ഛന്‍റെ ഓര്‍മക്കുറിപ്പുകള്‍ ആണ് ഈ കുറിപ്പിന് പിന്നില്‍.

മറന്നുപോയ ഒരു പുസ്തകം പൊടിതട്ടിയെടുക്കാനുള്ള കാരണം ജസ്റ്റിസ്‌ സുബ്രഹ്മണ്യം പോറ്റിയുടെ മകന്‍ ശ്രീ ഗോപകുമാറിനെ അടുത്തയിടെ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ കണ്ടതാണ്.

ഈ പുസ്തകം വായിച്ച് ഈറനണിയാത്ത കണ്ണുകള്‍ ഇല്ല …… നൊമ്പരപ്പെടാത്ത ഹൃദയങ്ങള്‍ ഇല്ല.എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ വഹാബിനോടൊപ്പം കക്കയം ക്യാമ്പ് സന്ദര്‍ശിക്കുന്ന രംഗം ആദ്യത്തെ അധ്യായത്തില്‍ ഇങ്ങിനെ കുറിക്കുന്നു

 കസ്റ്റഡിയിലേക്ക് എത്തി നോക്കിയപ്പോള്‍ രാജന്‍റെ മുഖം മാത്രം കണ്ടില്ല, രാജന്‍ വരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു.രാത്രി ഇപ്പോഴും ഒരില ചോറ് കരുതി വെക്കാന്‍ ഞാന്‍ ഭാര്യയോടു പറഞ്ഞുകൊണ്ടിരുന്നു.അവന്‍ വരാതിരിക്കില്ല പട്ടിണികിടന്നു വിശന്ന വയറോടെ ,ചടച്ച ശരീരത്തോടെ പട്ടികള്‍ അകാരണമായി കുരക്കുമ്പോള്‍, ഉമ്മറവാതിലില്‍  ‘ അച്ഛാ ‘ എന്ന വിളി ഉയരുന്നുണ്ടോ എന്നെനിക്കു തോന്നി.വാതിലടക്കാതെ കിടക്കയിലേക്ക് വീഴുമ്പോള്‍ ‘ കുഞ്ഞിമോനെ ! ’ എന്ന കരച്ചില്‍  എന്‍റെ നെഞ്ചിലെ ഗദ്ഗദത്തില്‍ കുഴഞ്ഞു.എന്‍റെ കണ്ണീര്‍ തടയേണ്ട കടമ എനിക്കുണ്ടായിരുന്നു. കാരണം അവന്‍റെ അമ്മ, രാധ ഇതൊന്നും അറിഞ്ഞുകൂടാ.

രാജന്‍ ജീവിച്ചിരിക്കുന്നു എന്ന വിശ്വാസത്തോടെ 2000  മാര്‍ച്ച്‌ 13 നു രാജന്‍റെ  അമ്മ മരിക്കുന്ന രംഗം ഹൃദയഭേദകമാണ്‌.ചില്ലറ തുട്ടുകള്‍ അടങ്ങുന്ന ഒരു കടലാസു പൊതി ഏല്‍പ്പിച്ചിട്ട് രാധ പറയുന്നു “ഇത് മോന്‍  രാജന് നല്‍കണം. നിങ്ങളെ മാത്രമേ എനിക്ക് വിശ്വാസമുള്ളു “. മരണത്തിന്‍റെ  തണുപ്പ് അവളെ തൊട്ടു കഴിഞ്ഞു.ചാരുകസേരയില്‍ ഒന്ന് മയങ്ങിയ എന്‍റെ ദുര്‍ബലമായ കൈകളില്‍ രാജന്‍റെ  അമ്മ ഏല്‍പ്പിച്ച  ചില്ലറ തുട്ടുകളുടെ ഭാരമുണ്ടായിരുന്നു.

മുഖ്യമന്ത്രി ശ്രീ . അച്ചുത മേനോനെ കണ്ടു മടങ്ങുമ്പോള്‍ , മകനെ തേടിയുള്ള അച്ഛന്‍റെ യാത്ര , അച്ഛനെ തേടിയുള്ള മകന്‍റെ യാത്രയേക്കാള്‍ വിഷാദ ഭരിതവും ക്ലേശകരവുമാണെന്ന് എനിക്കുറപ്പായിരുന്നു , എന്ന് കണ്ണീരില്‍ കുതിര്‍ന്ന് അദ്ദേഹം കുറിക്കുന്നു.

ഹിറ്റ്ലറുടെ കോണ്‍സെന്‍റെറേഷന്‍ ക്യാമ്പിനോടുപമിക്കാവുന്ന കക്കയം ക്യാമ്പിനെ പറ്റി എഴുതുമ്പോള്‍ അദ്ദേഹം പറയുന്നു  “ എന്‍റെ മകനെപറ്റി പറയുമ്പോള്‍ എന്‍റെ വാക്കുകള്‍ ഒരു വന്കാറ്റില്‍  പെട്ട് ഇടറിയേക്കാം. എന്‍റെ കൈകളില്‍ പിടിച്ച് തൂങ്ങി പിച്ച വച്ചു കെഞ്ചിയ ഒരു പിഞ്ചു കുഞ്ഞായിരുന്നു രാജന്‍ എനിക്കെന്നും.”

പിന്നീടുള്ള അധ്യായങ്ങളില്‍ മരണപ്പെട്ട മകന്‍റെ നീതിക്കുവേണ്ടി നിയമയുദ്ധങ്ങളുമായി യാത്ര ചെയ്യുന്ന ഒരച്ഛന്‍റെ ഓര്‍മ്മക്കുറിപ്പുകളാണ്.

അവന്‍റെ അമ്മ മാനസിക രോഗിയായി.

സഹോദരിമാര്‍ കരഞ്ഞുകൊണ്ടേയിരുന്നു.

രാജന്‍ പാടുമ്പോള്‍ റെക്കോര്‍ഡ്‌ ചെയ്ത ചില കാസറ്റുകള്‍ എന്‍റെ കൈവശം ഉണ്ടായിരുന്നു.ഒരു വിലകുറഞ്ഞ ടേപ്പ് റെക്കോര്‍ഡറിലിട്ടു ഞാനത് ഇടയ്ക്കിടെ കേട്ടു.വിഷാദം മുറ്റിയ ഒരു ഗാനത്തിന്‍റെ വീചികളില്‍ അവന്‍ എന്നോട് സംവദിച്ചു.പ്രിയപ്പെട്ട ആ ശബ്ദം എന്നില്‍ നിന്നടരരുതേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു.
അടിയന്തരാവസ്ഥ , ഹേബിയസ് കോര്‍പ്പസ് ആക്ട്‌ കോയമ്പത്തൂര്‍ വിചാരണ , കേസിനെതിരെയുള്ള നീക്കങ്ങള്‍ , അങ്ങനെ തുടരുന്നു അദ്ധ്യായങ്ങള്‍.
കേരള ചരിത്രത്തിന്‍റെ ഒരു പരിഛേദം തന്നെ ഈ അദ്ധ്യായങ്ങള്‍ .

രാജന്‍റെ പേരില്‍ അനുവദിക്കപ്പെട്ട 6  ലക്ഷം രൂപയില്‍  4 ലക്ഷം ഏറണാകുളത്ത് രാജന്‍റെ പേരില്‍ കാന്‍സര്‍ സെന്‍റര്‍ പണിയാന്‍ നല്‍കുന്നു.

ശ്രീ. ഏ. കെ. ആന്റണിയെ പറ്റി ഇങ്ങനെ പ്രതിപാദിക്കുന്നു.
“ പ്രതികരണമില്ലായ്മയും ,ഉദാസീനതയും , ചരിത്രം എപ്പോഴും മാപ്പുകൊടുത്തെന്നു വരില്ല.നഷ്ട്ടപ്പെട്ടുപോയ മകനുവേണ്ടി ഞാന്‍ നടത്തിയത് ഏകാന്തമായ യുദ്ധമായിരുന്നു. “ ആരോടും പകയില്ലാതെ ഓര്‍മ്മക്കുറിപ്പുകള്‍‍ ഇങ്ങനെ അവസാനിക്കുന്നു. “ കണ്ണീരും , സങ്കടവും ,കൊണ്ട് അലങ്കരിച്ച ജീവിതം കൊണ്ട് കാലം തീര്‍ത്ത ഒരു കളമെഴുത്ത്കാരനായി ഞാന്‍ മാറി.കറുത്ത നിറങ്ങളുടെയും കത്തിച്ചു വച്ച വിളക്കുകളുടെയും ഇടയില്‍ ഏകാന്തനാവുന്ന കളമെഴുത്തുകാരന്‍!
വയസ്സായിരിക്കുന്നു!

 നടക്കാന്‍ വയ്യ !

 നടക്കാന്‍ സഹായിക്കാന്‍ നീട്ടുന്ന ഓരോ കയ്യും എനിക്ക് മുന്നില്‍ കരുണയായി പെയ്യുകയാണ്.

കനത്ത മഴ.......എനിക്ക് രാജനെ ഓര്‍മ വരുന്നു.

നിലാവും , മഴയുമായി രാജന്‍ വരുന്നു.

മകന്‍ മരിച്ചാല്‍ അച്ഛനോ , അച്ഛന്‍ മരിച്ചാല്‍ മകനോ കൂടുതല്‍ ദുഃഖം എന്ന ചോദ്യത്തിന് എനിക്കുത്തരമില്ല.

എന്‍റെ ലോകം ശൂന്യമായിരിക്കുന്നു.

സൂര്യനും , നക്ഷത്രങ്ങളും അണഞ്ഞിരിക്കുന്നു.

ആത്മാവില്‍ ഞാന്‍ വിശ്വസിക്കുന്നു.

ആത്മാവിനു വഴിയറിയുന്ന കാഴ്ചയുണ്ടെങ്കില്‍ അവനിവിടെ വരും .

അവനെയോര്‍ത്ത് നിത്യമായ ഇരുട്ടിലേക്ക് യാത്രയായ അവന്‍റെ അമ്മ  ഇതുവരെയും ഇവിടെയുണ്ടായിരുന്നു.

പരസഹായത്തോടെ നടക്കുന്ന ദുര്‍ബലനായ അച്ഛന്‍റെ  കൈകള്‍ ഇപ്പോഴും വിറക്കുകയാണ്......അവനെ കോരിയെടുത്ത് നെഞ്ചോടു ചേര്‍ത്തു വച്ച കൈകള്‍.

എന്‍റെ വഴിയവസാനിക്കുന്നു....

കൂടെ നിന്നവര്‍ക്ക് നന്ദി.....

ഈ മഴ എനിക്കുവേണ്ടി പലരും നനഞ്ഞു എന്നതാണ്, എന്‍റെ സാഫല്യം .

രാജാ.... നീ ജീവിച്ചിരുന്നപ്പോള്‍ പാടിയ പാട്ടകള്‍ ഞാന്‍ ഒരു ടേപ്പ് റെക്കോര്‍ഡറില്‍ കേള്‍ക്കുന്നു.

ഞാന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍ക്കെന്തൊരു വിഷാദഛവിയാണ് ?

മരണം ഉപാസിക്കുന്ന പോലെ.....

ജീവിതം നീ ഇത്ര വെറുത്തിരുന്നുവോ കുഞ്ഞേ ?

മഴയത്ത് പടിവാതില്‍ അടച്ചു പൂട്ടിയാലും ആരോവന്നു മുട്ടുന്നപോലെ .....

മഴ പെയ്യുന്ന രാത്രിയില്‍  ഞാന്‍ അവന്‍റെ കാസറ്റിലെ പാട്ടു കേള്‍ക്കുന്നു.

മൂളുന്ന ടേപ്പ് റെക്കോര്‍ഡറിനോപ്പം കളഞ്ഞുപോയൊരു ശബ്ദ വീചിയെ ഞാന്‍ തോട്ടെടുക്കാന്‍ ശ്രമിക്കുകയാണ്.

പരുക്കനായ ഒരച്ഛനായതുകൊണ്ടു മാത്രം ഞാന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍ കൊണ്ടെന്‍റെ ഭൂമി നിറയുകയാണ്.

പുറത്ത്.....മഴ നനഞ്ഞെന്‍റെ മകന്‍ നില്കുന്നു !

എന്‍റെ നിഷ്കളങ്കനായ കുഞ്ഞിനെ...മരിച്ചിട്ടും നിങ്ങള്‍ എന്തിന് മഴയത്തു നിര്‍ത്തിയിരിക്കുന്നു?

ഞാന്‍ വാതിലടക്കുന്നില്ല....

പെരുമഴ എന്നിലേക്ക്‌ പെയ്തു തീരട്ടെ !

ഒരുകാലത്തും വാതിലുകള്‍ താഴിടാനാകാത്ത  ഒരച്ഛനെ അദൃശ്യനായ എന്‍റെ മകനെങ്കിലും അറിയട്ടെ !

പ്രോഫസ്സര്‍ ടി.വി. ഈച്ചരവാര്യര്‌ - (1921 -2006) .21 അഭിപ്രായങ്ങൾ:

JM പറഞ്ഞു...

Melancholic rendition of Eachara Warrier's Memories of a father. This hapless father passed away 8 years back in the month of April. As I read your blog I recalled several heart wrenching scenes from the movie Piravi..... ........ Your write up can leave one emotionally exhausted ........ That is the power you wield over your pen!
Excellent !!!
JM

അജ്ഞാതന്‍ പറഞ്ഞു...

Nice!
Ramsubramonian V

അജ്ഞാതന്‍ പറഞ്ഞു...

Beautifully said
Venkat P

അജ്ഞാതന്‍ പറഞ്ഞു...

Touching, i cried reading this blog.
Nisha Marar

അജ്ഞാതന്‍ പറഞ്ഞു...

Sanu this so beautifully SAD - this unfortunate fathers saga written so well...
Sangeetha Sudesh Kumar

അജ്ഞാതന്‍ പറഞ്ഞു...

SO TOUCHING.........BEYOND WORDS...
Smitha Rajeev Kalambath

അജ്ഞാതന്‍ പറഞ്ഞു...

Well written! You have brought out the trauma and the frustrations of of a heart broken father.......
Jayarajan

അജ്ഞാതന്‍ പറഞ്ഞു...

Sir very nice.
Jaleel

VS പറഞ്ഞു...

sooo sad... sooo touching... a hapless father's affectionate memoires of his lost in the rains son. A grief transcending to births after birth. Unending rains... very well written Sanu.

അജ്ഞാതന്‍ പറഞ്ഞു...

Haunting imageries....
police always becomes instrumental to the lobby in power.
most of these politicians, you know ,they are feudal lords in the inner core of their minds.
and given a chance, they might become Hitler or Mussolini.
Salute to Sanu Yesudasan and my
warm regards.
Mohankumar K V

അജ്ഞാതന്‍ പറഞ്ഞു...

Amazingly well written. Very sad.
Daya Arora

അജ്ഞാതന്‍ പറഞ്ഞു...

Haunting!!!
Neena Manojkumar

അജ്ഞാതന്‍ പറഞ്ഞു...

An unfortunate father. Good blog.
Premkumar

അജ്ഞാതന്‍ പറഞ്ഞു...

great blog....so well written
sindu & murali

അജ്ഞാതന്‍ പറഞ്ഞു...

HEART TOUCHING
COULDN'T STOP MY TEARS AS I READ THROUGH
GREAT WORK SIR
AMRITHA SREEJITH

അജ്ഞാതന്‍ പറഞ്ഞു...

super blog
awaiting anxiously what you would write next
SAJISH NAIR
DELHI

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് ...വളരെ അധികം ഹൃദയസ്പര്‍ശി ആയി
ദേവയാനി ടീച്ചര്‍
ചമ്മ്രവട്ടം

അജ്ഞാതന്‍ പറഞ്ഞു...

super sanu sir !
really heart touching
sreekarthik
MMC & RI
MYSORE

അജ്ഞാതന്‍ പറഞ്ഞു...

nice !
sreejith
calicut

അജ്ഞാതന്‍ പറഞ്ഞു...

Innathe lekhanam valare hridayasparshiyaayittundu Sanuchaayaa....
Usha Suresh Balaje

അജ്ഞാതന്‍ പറഞ്ഞു...

WOW ! excellent work !
really appreciate the writing
FAYAZ MOHAMMED
MANCHERI