2014, ഏപ്രിൽ 9, ബുധനാഴ്‌ച

ചിതയിലെരിയുന്ന ജീവിതം .....................


ശ്രീജിത്ത്‌ പെരുന്തച്ചന്‍ ഇന്നത്തെ മനോരമയില്‍ ഒരു ലേഖനത്തില്‍ ഇങ്ങനെ എഴുതി.

“പൊട്ടിച്ചിരിച്ചുകൊണ്ട് ഒരാള്‍ ഒരു പുസ്തകം വായിക്കുകയാണ്.

പെട്ടന്നയാളുടെ കണ്ണുകള്‍ നിറഞ്ഞാല്‍ ആ പുസ്തകം എം.ടി. വാസുദേവന്‍നായര്‍ എഴുതിയതാണെന്ന് ഉറപ്പ്!”

കണ്ണുകള്‍ നിറഞ്ഞു തുടങ്ങി അവസാനിക്കുന്ന ഒരു പുസ്തകത്തെപ്പറ്റി ഓര്‍ത്തത് അപ്പോഴാണ്.

ഒലീവ് പബ്ലിക്കേഷന്‍സിന്‍റെ


 നന്ദിതയുടെ കവിതകള്‍
നന്ദിത
ജനനം-1969 മെയ്‌ 21
അച്ഛന്‍ - ശ്രീധര മേനോന്‍
അമ്മ – പ്രഭാവതി
സഹോദരന്‍ - പ്രശാന്ത്
ഇംഗ്ലീഷ് അധ്യാപിക
മരണം സ്വയം വരിച്ചത്‌ - 1999 , ജനുവരി 17
കാരണം  - ദുരൂഹം

നന്ദിത മരണം വരിച്ച ശേഷമാണ് അവള്‍ എഴുതിയ മനോഹരമായ ഇംഗ്ലീഷ്, മലയാളം ,കവിതകള്‍ അടങ്ങിയ ഡയറി കുറിപ്പുകള്‍ സുഹൃത്തുക്കള്‍ കണ്ടുപിടിക്കുന്നതും “ നന്ദിതയുടെ കവിതകള്‍  “ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നതും.

പുസ്തകത്തിന്‍റെ പുറംചട്ടയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു 
“ ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും  വിരക്ത്തികള്‍ക്കുമൊടുവില്‍ സ്വയം മരണം വരിച്ച നന്ദിതയെന്ന പെണ്‍കുട്ടിയുടെ ഡയറി താളുകളില്‍ ഒളിച്ചുവച്ച കവിതകളുടെ സമാഹാരം “

ഡോ : എം. എം. ബഷീര്‍ അവതാരികയില്‍ ഇങ്ങനെ പറയുന്നു “ സ്നേഹത്തിനു വേണ്ടി ഉഴറുകയും , ലഭിക്കാതെ വന്നപ്പോള്‍ തന്നോട് തന്നെ പ്രതികാരം വീട്ടുകയും , ഒടുവില്‍ എല്ലാ വഴികളും അടഞ്ഞപ്പോള്‍  സ്വയം ലോകം വിട്ടു പോവുകയും ചെയ്ത നന്ദിത  ജീവിതത്തിന്‍റെ ബാക്കി പത്രമായി അവശേഷിപ്പിച്ച കവിതകള്‍.”

ജന്മദിനത്തെ അവള്‍ ശപിക്കുന്നു കവിതയിലൂടെ !
കൂട്ടുകാരുടെ പൂച്ചെണ്ടുകളും, സഹോദരന്‍റെ ആശംസകളും , അമ്മയുടെ പാല്‍പായസവും അവളെ അസ്വസ്ഥയാക്കി.
അവള്‍ തേടിപ്പോയത് അയാളുടെ  തൂലികയായിരുന്നു.
പക്ഷെ.....

അപ്പോഴേക്കും അയാളുടെ തൂലികത്തുമ്പിലെ അഗ്നി നഷ്ട്ടപ്പെട്ടിരുന്നു! പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം ?
മേഘജ്യോതിസ്സിന്‍റെ ക്ഷണികജീവിതം പോലെ  കടന്നുപോയ , തൂലികാ അഗ്രത്തില്‍ അഗ്നി വഹിച്ച അവള്‍ അവശേഷിപ്പിച്ച ഡയറി കുറിപ്പുകള്‍ ജീവിത മരണങ്ങളുടെ അര്‍ത്ഥശൂന്യതയെ വെളിപ്പെടുത്തുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്നു ഡോ : എം. എം. ബഷീര്‍.

 “അനന്തമായ സ്നേഹം ചുവന്ന ഹൃദയത്തില്‍ ഒളിപ്പിച്ച  
കൊച്ചു മഞ്ചാടിയുടെ നോമ്പരത്തിലേക്ക് “ എന്ന തലക്കെട്ടില്‍  സഹപ്രവര്‍ത്തകയായ അധ്യാപിക പ്രോഫസ്സര്‍ ശ്രീലത എഴുതിയ കുറിപ്പ് ഹൃദയഭേദകമാണ്‌ .
നന്ദിത എന്തിനാണ് മരിച്ചതെന്ന സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കിലൊരു മറുപടിയാകുമോ ഈ ഡയറി കുറിപ്പുകളെന്ന് ടീച്ചര്‍ ചോദിക്കുന്നു.

അയ്യപ്പപ്പണിക്കരുടെ കവിതയോട് കൂടെ  ആരംഭിക്കുന്നു നന്ദിതയുടെ ഡയറി ക്കുറിപ്പുകള്‍.

കാമുകന്മാരും , കവികളും നിദ്രയായി

ശ്യാമാവനാന്തരം നിശബ്ധഗീതമായി

എന്നുള്ളലിഞ്ഞു പുറത്തേക്കൊഴുകി
എന്‍ കണ്ണുകള്‍

വന്നില്ല നീ, കൂരിരുട്ടെത്തി !

വന്നില്ല നീ !

പൂമരതോപ്പിലെ രാവുറങ്ങി

വന്നില്ല നീ !

 “ POETRY OF INDISPENSIBILITY “ എന്ന തലക്കെട്ടില്‍ ഡോക്ടര്‍ ആര്‍. വിശ്വനാഥനാണ് നന്ദിതയുടെ ഇംഗ്ലീഷ് കവിതകള്‍ അവതരിപ്പിക്കുന്നത്‌ .

 “When life is beset with a crisis the vexed will feel  desperatly compelled  to enter the territory of artistic creation as a means of  comprehending its nature , one may or may not overcome the trauma , but the engagement to the art turns out to be a discovery of realisations of ones own creative potential as it was in the case of EMILY DICKENSON SYLVIA PLETH and many others restorting to poetic creation was . A virtual indispensibility  to Nandhitha for survival . “

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതയിലൂടെ നന്ദിതയുടെ ഡയറി അവസാനിക്കുന്നു.

ഒരു സ്റ്റെതസ്കോപ്പിന്‍റെ ഞരമ്പിലൂടെ
അന്ത്യചലനമാവുമെന്നെ  വെടിഞ്ഞു പോകുമ്പോള്‍
നിഴലുകള്‍ നീല വിരലുകള്‍ കൊണ്ടെന്‍-
നിറഞ്ഞൊഴുകുന്ന മിഴികള്‍ മീട്ടുമ്പോള്‍
കിനാവുപോലെ ഞാന്‍ പൊളിഞ്ഞു പോകുമ്പോള്‍
വരിക ജീവന്‍റെ മെഴുകുതിരിയുമായി
ഒരു തലയോട്ടി നിറയെ വീഞ്ഞുമായി
ഹരിത ചര്‍മത്തിന്‍ ഒലീവിലയുമായി വരിക നീ
ശവമുറിയില്‍ നിന്നെന്നെ വിളിച്ചുണര്‍ത്തുവാന്‍ !

  “കെട്ടുപോയ ഒറ്റതിരി “ എന്ന അനുബന്ധത്തില്‍- സുഗതകുമാരി ഇങ്ങനെ എഴുതി  .....

“ പെട്ടന്ന് കേട്ടുപോകാന്‍ മാത്രം തെളിഞ്ഞ ഒരു കാര്‍ത്തിക വിളക്ക്....

സൌമ്യ പ്രകാശവും , സുഗന്ധവും ,സൗന്ദര്യവും , തികഞ്ഞെങ്കിലും ....

രണ്ടു തുള്ളി മാത്രം എണ്ണ പകര്‍ന്ന ഒരു ഒറ്റതിരിവിളക്ക്...

അതിനു കെടാതെ വയ്യല്ലോ .....! “

ചിതയിലെരിയുന്ന നന്ദിതക്ക്‌ ഒരായിരം കണ്ണീര്‍ പൂക്കള്‍.



8 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Akaalathil polijhupoya Nanditha enna kavayithriyeyum,
avarude kavithakaleyum anusmariychulla Sri.Sanuvinte lekhanam, kannuneerthullikalkku maathram vaka nalkunnu..
Usha Suresh Balaje

അജ്ഞാതന്‍ പറഞ്ഞു...

Very touching. Very nicely written. I have asked my cousin to send me a cpy of the book. Thanks!
Nisha Marar

അജ്ഞാതന്‍ പറഞ്ഞു...

I remember reading some of Nanditha's poems, very touching. A tragic end to a beautiful life!
A well written blog!
JM

അജ്ഞാതന്‍ പറഞ്ഞു...

Sanu very nicely written in remembrance of Nanditha.
Jayarajan

അജ്ഞാതന്‍ പറഞ്ഞു...

Beautifully written. They say those that the God's love die young! What a sad end!
Sangeetha Sudesh Kumar

അജ്ഞാതന്‍ പറഞ്ഞു...

Beautiful write up!
Jessy Ashok

അജ്ഞാതന്‍ പറഞ്ഞു...

Sir, Nalla ezhuthu.
Jaleel

അജ്ഞാതന്‍ പറഞ്ഞു...

Hi, very sad indeed. Looking forward to reacding many more such articles!
Smitha & Rajeev Kalambath