2014, ഏപ്രിൽ 19, ശനിയാഴ്‌ച

നിലക്കാത്ത നാടോടിക്കാറ്റ്.........................


മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ചിത്രം ഉണ്ട്.1987 ല്‍ പുറത്തിറങ്ങിയ

“ നാടോടിക്കാറ്റ്

വെറും 17 ലക്ഷം രൂപ ബജറ്റില്‍ നിര്‍മിച്ച 158 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്‍റെ കഥ താഴെക്കാണുന്ന ഒറ്റച്ചിത്രത്തില്‍ പറയാനേ ഉള്ളു.
സത്യന്‍ അന്തിക്കാടും , ശ്രീനിവാസനും  , സിദ്ദിക്കും , ലാലും , ചേര്‍ന്നു സൃഷ്ട്ടിച്ച ഈ ദൃശ്യ കവിതയിലെ ദാസനും , വിജയനും, ഗഫൂര്‍ക്ക  ദോസ്തും 27 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും നമ്മുടെ മനസ്സില്‍ ജീവിക്കുന്നു.

മലയാളിയുടെ എക്കാലത്തെയും സ്വപ്ന തീരമാണ് ദുബായ്. ദാസനും വിജയനും പ്രതിനിധീകരിക്കുന്നത് കേരളത്തിന്‍റെ ജനമനസ്സാണ്. ജീവിക്കാനുള്ള മറ്റെല്ലാ വഴിയും അടയുമ്പോള്‍ ഗഫൂര്‍ക്ക  ദോസ്ത്തിന്‍റെ സഹായത്തോടെ ഗള്‍ഫിലേക്ക്. കാലിഫോര്‍ണിയക്കു ചരക്കുമായി പോകുന്ന ഉരുവില്‍  ദാസനെയും , വിജയനേയും , ഗള്‍ഫ്‌ എന്ന് തെറ്റിദ്ധരിപ്പിച്ചു ചെന്നയില്‍ എത്തിക്കുന്നു.

 പോലീസ് പിടിക്കുമോ എന്ന ചോദ്യത്തിന് ഗഫൂര്‍ക്ക പറയുന്ന മറുപടി ഇങ്ങനെയാണ്.

 “ പൊല്ലീസും കില്ലീസ്സും “ ഒന്നുമില്ലാത്ത ഒരുപാട് സ്ഥലങ്ങള്‍ ഗള്‍ഫിലുണ്ട്.ദുരന്തങ്ങളില്‍ നിന്നു ദുരന്തങ്ങളിലേക്കു നീങ്ങുന്ന ഈ ചെറുപ്പക്കാരുടെ കണ്ണീരിന്‍റെ നനവുള്ള ചിത്രം  മലയാളികളുടെ ഹൃദയസ്പന്ദനം തന്നെയാണ്.

27 വര്‍ഷങ്ങള്‍ക്കു ശേഷവും ഒന്ന് കണ്ണോടിച്ചാല്‍ വിസതട്ടിപ്പുകാരുടെ മധുരമോഹന വാഗ്ദാനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മലയാളിക്ക് കഴിഞ്ഞിട്ടുണ്ടോ ? ഗ്രാമങ്ങളുടെ ചെറുകോണില്‍ നിന്നും തുടങ്ങി  ,  നഗരങ്ങളുടെ വിശാലമായ മുറികളില്‍ വരെ, കെട്ടുതാലി പണയപ്പെടുത്തിയും , വീട് പണയം വച്ചും, ഗഫൂര്‍ക്ക ദോസ്തുമാരുടെ വലയില്‍ വീണ് ഇല്ലാതാവുകയല്ലേ നമ്മള്‍ ?

പ്രവാസി മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് പരസ്യങ്ങള്‍ ചാനലുകളില്‍ മാറി മാറി വരുമ്പോഴും , മറ്റെല്ലാ വഴികളും അടയുമ്പോള്‍ നിരാലംബമായ മലയാളി സമൂഹം വീണ്ടും ഒരു കൈ നോക്കുകയാണ്.അറബിനാടിന്‍റെ സ്വപ്നങ്ങളും പേറി നടക്കുന്ന ഓരോ മലയാളിയും നിശ്ചയമായും കണ്ടിരിക്കേണ്ട ചിത്രമാണ് നാടോടിക്കാറ്റ്.

നിശ്ചയമായി വായിക്കേണ്ട പുസ്തകമാണ്

 ബെന്യാമിന്‍റെ  “ ആടുജീവിതം “.

ദാസനും വിജയനും ദശാബ്ധങ്ങള്‍ക്ക് ശേഷം ആടുജീവിതതിലൂടെ നജീബായി പുനര്‍ജനിക്കുകയാണ്.

പി. ടി. കുഞ്ഞുമുഹമ്മദിന്‍റെ പ്രവാസിലോകം എന്ന പരമ്പരയിലെ പ്രവാസിമലയാളികളുടെ , അമ്മമാരുടെ, സഹോദരിമാരുടെ, ഭാര്യമാരുടെ , കണ്ണീരിന്‍റെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം നാം മറക്കുന്നു. അതിനു കാരണം ബെന്യാമിന്‍റെ ആട് ജീവിതത്തിന്‍റെ പുറംചട്ടയില്‍ എഴുതിയിട്ടുണ്ട്.

“നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ നമുക്കെന്നും കെട്ടുകഥകള്‍ മാത്രമാണ് “!

അറബിനാട്ടിലേക്ക് യാത്രയായി വിജയശ്രീലാളിതരായ പ്രവാസിമലയാളികളെ നാം ആദരിക്കുന്നു , ആരാധിക്കുന്നു.

അറബിനാട്ടിലേക്ക് യാത്രയായി ചതിക്കുഴികളില്‍ വീണില്ലാതാകുന്നവരെ , പാതിവഴിയില്‍ മുംബൈയിലെ തെരുവ് വീഥികളില്‍ തളര്‍ന്നു വീഴുന്നവരെ , നജീബിനെപ്പോലെ മാറിപ്പോയ സ്പോണ്‍സര്‍ക്ക് വേണ്ടി ഒരു ജീവിതം ഇല്ലാതാക്കുന്നവരെ , ഇങ്ങകലെ ഭര്‍ത്താവിന്‍റെ കാലൊച്ച കേള്‍ക്കാന്‍ കാത്തിരിക്കുന്ന കുടുംബിനികളെ , അറബിനാട്ടിലെ ഇരുണ്ട ജയില്‍ മുറികളില്‍ ഇനിയൊരു മടക്കയാത്ര ഇല്ലെന്നറിഞ്ഞിട്ടും ജീവിച്ചു തീര്‍ക്കുന്നവരെ , നാട്ടിലുള്ള സഹോദരീ സഹോദരന്മാര്‍ക്ക് അടിച്ചുപൊളിച്ചു ജീവിക്കാന്‍ ഒരു മനുഷ്യായുസ്സു മുഴുവന്‍ മരുഭൂമിയില്‍ ചിലവിട്ടു  മടങ്ങി വരുമ്പോള്‍ രോഗിയായി മാറുന്ന ഹതഭാഗ്യവാന്മാരെ ഓര്‍ക്കാന്‍ ആര്‍ക്കു സമയം ?

ഗഫൂര്‍ക്ക വിവരിക്കുന്ന ഗള്‍ഫ്‌ യാത്രയുടെ കഠിനത മനസ്സിലാക്കിയ ദാസനും ,വിജയനും ഭയപ്പെടുമ്പോള്‍  ഗഫൂര്‍ക്ക സമാശ്വസിപ്പിക്കുന്ന ഒരു വാചകമുണ്ട്.

“പണ്ടത്തെ പഹയന്മാര്‍ക്ക് ഇപ്പോഴത്തെ  പഹയന്മാരെക്കാള്‍ ധൈര്യം ഉണ്ടായിരുന്നു “!

വെല്ലുവിളികള്‍ നേരിടാനുള്ള ധൈര്യം നമുക്ക് ലഭിക്കട്ടെ !

നഷ്ട്ടപ്പെടാന്‍ ഒന്നുമില്ലെന്നും നേടാന്‍ ഒരുപാടുണ്ടെന്നും മനസ്സിലാക്കുമ്പോള്‍ ധൈര്യം താനേ വരും !

നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ കെട്ടുകഥകളായിത്തന്നെ നില്‍ക്കട്ടെ !


9 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Very Nice.
V Ramsubramonian

അജ്ഞാതന്‍ പറഞ്ഞു...

Excellent blob, loved reading and recollecting the movie!
Nisha Marar

അജ്ഞാതന്‍ പറഞ്ഞു...

Nicely written Sanu!
Sangeetha Sudesh Kumar

അജ്ഞാതന്‍ പറഞ്ഞു...

Keep writing Sanu, nice to read your articles.
Jayarajan

JM പറഞ്ഞു...

You have an amazingly unique style of writing! Good write up. I look forward to reading many more..
JM

അജ്ഞാതന്‍ പറഞ്ഞു...

Enjoyed reading the article Sanu, keep it up!
Ramachandran K R

അജ്ഞാതന്‍ പറഞ്ഞു...

Nice Sir
Jaleel

അജ്ഞാതന്‍ പറഞ്ഞു...

Loved reading..
Smitha and Rajeev Kalambath

അജ്ഞാതന്‍ പറഞ്ഞു...

From Mr.Sohan Roy , the CEO and founder of Aries Group of Companies, Director, Creative Head & Project Designer of award winning films & documentaries. Hollywood Director of award winning "DAM999".....to name just a few of his accomplishments ..............much more on www.sohanroy.com

Hi Sanu,
I had gone through it...... very nice.......It was even forwarded to one of my close friends Mr.Shiburaj who's a "killer" critic. He's the best person to comment on it...!!!
Sohan Roy S.K
CEO, ARIES Group of Companies
www.ariesgroup.ae